ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് നടയ്ക്കലിലെ സ്വകാര്യ ബാങ്കിംഗ് പഠന കേന്ദ്രത്തിൽ സജ്ജമാക്കിയ ഡൊമിസിലിയറി കൊവിഡ് കെയർ സെന്റർ ഇന്ന് രാവിലെ 9ന് നിയുക്ത എം.എൽ.‌എ ജി.എസ്. ജയലാൽ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് എസ്. സത്യപാലൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ആശാദേവി, ശ്രീജ ഹരീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത പ്രതാപ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ബൈജു ലക്ഷ്മണൻ, ആർ. രജിതാകുമാരി, എൽ. ശാന്തിനി, പഞ്ചായത്ത് അംഗങ്ങളായ എ. ദസ്തക്കീർ, ആശ, പി. പ്രമീള, മെഴ്സി, ബി.ആർ. ദീപ, രജനി രാജൻ, മെഡി. ഓഫീസർ ഡോ. സി.ജെ. പ്രശാന്ത്, പഞ്ചായത്ത് സെക്രട്ടറി ബിജു ശിവദാസൻ തുടങ്ങിയവർ സംസാരിക്കും.