കുണ്ടറ: കുണ്ടറ കോളജ് ഒഫ് അപ്ലൈഡ് സയൻസ് (ഐ.എച്ച്.ആർ.ഡി) എൻജിനിയറിംഗിൽ 2021 -22 അദ്ധ്യയന വർഷത്തിലേക്ക് ഗസ്റ്റ് ലക്ചറർ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് കൊമേഴ്സ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. യു.ജി.സി നെറ്റ്,​ പി.എച്ച് ഡി എന്നിവ അഭികാമ്യം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും കോളജ് വെബ്സൈറ്റ് http://caskundara.ihrd.ac.in സന്ദർശിക്കുക. മേയ് 20ന് മുമ്പ് അപേക്ഷകൾ സമർപ്പിക്കണം.