കൊല്ലം: അമിത വില ഈടാക്കിയ മെഡിക്കൽ സ്ഥാപനങ്ങൾക്കെതിരെ കൊവിഡ് പ്രതിരോധ പരിശോധനാ സംഘം നടപടി സ്വീകരിച്ചു. ആശുപത്രികൾ, സർജിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, ലാബുകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പൾസ് ഓക്‌സിമീറ്റർ പോലെയുള്ള ഉപകരണങ്ങൾക്ക് അമിതവില ഈടാക്കിയതിന് കൊട്ടാരക്കര ടൗണിലെ രണ്ടു മെഡിക്കൽ സ്റ്റോറുകൾക്കെതിരെ നടപടി സ്വീകരിച്ചു. കൊട്ടാരക്കര താലൂക്കിലെ വിവിധയിടങ്ങളിൽ 169 കൊവിഡ് മാനദണ്ഡ ലംഘനങ്ങൾ കണ്ടെത്തി. 24 എണ്ണത്തിന് പിഴ ചുമത്തി.