oxygen

കൊല്ലം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി താലൂക്ക് ആശുപത്രികളിൽ ഓക്‌സിജൻ ഘടിപ്പിച്ച ബെഡുകൾ കൂടുതലായി സജ്ജീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസ് അറിയിച്ചു. അടിയന്തര ചികിത്സയും ഓപ്പറേഷനും ഒഴികെ മുഴുവൻ സംവിധാനവും കൊവിഡ് ചികിത്സയ്ക്കായി മാറ്റും. കൂടുതൽ ഡോക്ടർമാരെയും വിന്യസിക്കും. എല്ലാ ആശുപത്രികളിലെയും പനി ക്ലിനിക്കുകൾ കൊവിഡ് ക്ലിനിക്കുകളാക്കും. ഗൃഹചികിത്സയിൽ കഴിയുന്നവർക്ക് ബുദ്ധിമുട്ടുകൾ നേരിട്ടാൽ താലൂക്ക് ആശുപത്രിയിലെത്തി കാറ്റഗറി നിർണയം നടത്താം. ബെഡിന്റെ ലഭ്യത അനുസരിച്ച് ആശുപത്രിയിലേക്ക് മാറ്റും. ഗൃഹചികിത്സയിൽ കഴിയുന്നവർ ഓക്‌സിജൻ നില പൾസ് ഓക്‌സിമീറ്റർ ഉപയോഗിച്ച് പരിശോധിക്കണം. ടെലി കൗൺസിലിംഗ് ലഭ്യമാണ്. ഫോൺ: 8281086130.