ശാസ്താംകോട്ട: മൈനാഗപ്പള്ളി പഞ്ചായത്തിൽ ഇന്നലെ 74 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 383 ആയി. മൈനാഗപ്പള്ളിയിൽ 29 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. അടിയന്തര സാഹചര്യം നേരിടാൻ പഞ്ചായത്ത് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം, ഹെൽപ്പ് ഡെസ്ക് എന്നിവ ആരംഭിച്ചു. രോഗികളെ ആശുപത്രിയിലെത്തിക്കാൻ സൗജന്യ ആംബുലൻസ് സർവീസും ആരംഭിച്ചിട്ടുണ്ട്. വീട്ടിൽ ക്വാറന്റൈൻ സൗകര്യമില്ലാത്തവർക്ക് കടപ്പാ എൽ.വി.എച്ച്.എസിൽ പത്ത് കിടക്കകളുള്ള ഡൊമിസിലിയറി കേന്ദ്രം തുറന്നിട്ടുണ്ട്.