കൊല്ലം: നിയുക്ത എം.എൽ.എ എം. നൗഷാദിന്റെ കൊവിഡ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. മണ്ഡലത്തെ വിവിധ മേഖലകളായി തിരിച്ച് വോളണ്ടിയർ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ ഉള്ളവർക്കും ആശുപത്രിയിൽ പോകുന്നതിന് വാഹന സൗകര്യം ലഭ്യമാക്കുകയാണ് പ്രധാന ലക്ഷ്യം. അവശ്യസാധനങ്ങളും മരുന്നും റേഷൻ വിഹിതവും എത്തിക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങളും ലഭിക്കും. കൊവിഡ് ബാധിച്ച് മരിക്കുന്നവരെ സംസ്കരിക്കാൻ പി.പി.ഇ കിറ്റ് ധരിച്ച പ്രത്യേക വോളണ്ടിയർമാരെ ലഭ്യമാക്കുമെന്നും നൗഷാദ് അറിയിച്ചു. ഫോൺ : 9447454097, 9388696969.