പത്തനാപുരം: കാട്ടാന വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു. ഓട് പാകിയ വീടിന്റെ മേൽക്കൂര തകർന്നു.
ഇന്നലെ പുലർച്ചെ നാല് മണിയോടെ പാടം വെള്ളംത്തെറ്റിയിലായിരുന്നു സംഭവം. നെല്ലികാട്ടിൽ വീട്ടിൽ സരസമ്മയുടെ വീടിന് മുകളിലേക്കാണ് തെങ്ങ് മറിച്ചിട്ടത്. സംഭവ സമയത്ത് സരസമ്മ വീട്ടിലില്ലായിരുന്നു.
പാടം, വെള്ളംത്തെറ്റി,കമ്പിലൈൻ, ഇരുട്ടുതറ, കടുവാമൂല,കടശ്ശേരി പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്. വൈദ്യുതി വേലികൾ പ്രയോജനപ്പെടുന്നില്ലെന്ന് പരാതിയുണ്ട്.