c

ശാസ്താംകോട്ട: ശൂരനാട് കെ.എസ്.ഇ.ബി ഓഫീസിലെ ജീവനക്കാരൻ ജോലിക്കിടെയുണ്ടായ അപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് ബന്ധുക്കൾ ശൂരനാട് പൊലീസിൽ പരാതി നൽകി. ഈ മാസം 4 ന് ശൂരനാട് മറ്റത്ത് ജംഗ്ഷന് സമീപം പണി നടക്കുന്നതിനിടെ തെക്കൻ മൈനാഗപ്പള്ളി ജയ നിവാസിൽ എൻ. ജയകുമാറാണ് മരിച്ചത്. ഇദ്ദേഹം ഷോക്കേറ്റാണ് മരിച്ചതെന്ന് പരാതിയിൽ പറയുന്നു. പോസ്റ്റിൽ നിന്ന് വീണ് അപകടം പറ്റിയെന്നായിരുന്നു കെ.എസ്.ഇ.ബി അധികൃതരുടെ വാദം. എന്നാൽ അപ്രതീക്ഷിതമായി ഷോക്കടിച്ചതാണ് മരണകാരണമെന്ന് ബോദ്ധ്യപ്പെട്ടതിനാൽ അന്വഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഭാര്യ രമ്യരാജ് ശൂരനാട് പൊലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.