ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊവിഡ് രോഗികൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സൗജന്യ ആംബുലൻസ് സേവനം സജ്ജമാക്കി. രോഗികളെ കൊവിഡ് പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനും ചികിത്സാ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും ആംബുലൻസ് സേവനം ലഭിക്കും. വാർഡ് മെമ്പർ മുഖേനയാണ് ബന്ധപ്പെടേണ്ടത്.
പഞ്ചായത്ത് പ്രസിഡന്റ് എം. ഷീല ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ആർ. സാജൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്ലാക്കാട് ടിങ്കു, വാർഡ് മെമ്പർമാരായ ബി. ഹരികുമാർ, ഡൈനീഷ്യാ റോയ്സൺ, ശ്രീകലാ സുനിൽ, സെക്രട്ടറി എം. സ്റ്റീഫൻ മെഡിക്കൽ ഓഫീസർ ഡോ. വീണാരാജ്, ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, ജൂനിയർ സൂപ്രണ്ട് മേരി ഷീജ തുടങ്ങിയവർ പങ്കെടുത്തു.