നീണ്ടകര: നീണ്ടകര പഞ്ചായത്തിലെ അഞ്ചാം വാർഡിൽ വാർഡുതല കർമ്മസമിതിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. വാർഡ് മെമ്പർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണത്തിൽ വിമല പ്രസാദ്, ചിദംബരൻ, ബിനു പള്ളിക്കോടി, ബലഭദ്രൻ, സതീഷ് കുമാർ, അനി, അഭിജിത്ത്, അഖിൽ എന്നിവർ പങ്കെടുത്തു.