തഴവ: കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം 97 പേർക്കുകൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം എഴുന്നൂറായി. രോഗവ്യാപനം രൂക്ഷമായ 7, 8, 10, 12 വാർഡുകളിലുള്ളവരെ കേന്ദ്രീകരിച്ച് 200 പേർക്ക് നടത്തിയ പരിശോധനയിൽ പതിനാറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.