ചവറ: ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന 5 പഞ്ചായത്തുകളിൽ അണുനശീകരണം നടത്താൻ വാളണ്ടിയർമാരെ അണിനിരത്തി കർമ്മസേനയുടെ പ്രവർത്തനം ആരംഭിക്കാൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. അശരണർക്ക് ഭക്ഷണം നൽകുന്ന വിശപ്പുരഹിത ചവറയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. കൊവിഡ് പോസിറ്റീവായവർക്ക് മാനസികമായി കരുത്ത് പകരാൻ ടെലി കൗൺസലിംഗ് സംവിധാനം ഏർപ്പെടുത്താനും തീരുമാനമായി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ തങ്കച്ചി പ്രഭാകരൻ,
തുളസീധരൻപിള്ള, ഷെമി, സിന്ധു. സോഫിയ സലാം, ജോസ് വിമൽ രാജ്, പ്രസന്നൻ ഉണ്ണിത്താൻ, നിഷാ സുനീഷ്, ഷാജി എസ്. പള്ളിപ്പാടൻ, ആർ. ജിജി, എ. സീനത്ത്, പ്രിയാ ഷിനു, ജോയ് ആന്റണി, സി. രതീഷ്, സുമയ്യ, സജി അനിൽ എന്നിവർ പങ്കെടുത്തു.