vanji
കൂട്ടിക്കട ടൗൺ ജുമാ മസ്ജിദിന്റെ വഞ്ചി കുത്തിത്തുറന്ന നിലയിൽ

കൊട്ടിയം: മുസ്‌ലിം പള്ളിയിലെ കാണിക്കവഞ്ചിയുടെ പൂട്ട് കുത്തിപ്പൊളിച്ച് പണം കവർന്നു. കൂട്ടിക്കട ജംഗ്ഷനിലെ കൂട്ടിക്കട ടൗൺ ജുമാ മസ്ജിദിന്റെ മുൻവശത്ത് സ്ഥാപിച്ചിട്ടുള്ള വഞ്ചിയാണ് മോഷ്ടാക്കൾ കുത്തിപ്പൊളിച്ച് പണം കവർന്നത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് കരുതുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ വഞ്ചിയുടെ പിൻവശത്തെ വാതിൽ തുറന്നുകിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ട പള്ളിക്കമ്മിറ്റി ഭാരവാഹികൾ നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി കണ്ടെത്തിയത്. പതിനായിരത്തോളം രൂപ വഞ്ചിയിൽ ഉണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. പരാതിയെ തുടർന്ന് ഇന്നലെ രാവിലെ ഇരവിപുരം പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.