തൊടിയൂർ: ഇന്നലെ നടന്ന പരിശോധനയിൽ തൊടിയൂർ പഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. ചൊവ്വാഴ്ച 22.60 ശതമാനമായിരുന്നത് ബുധനാഴ്ച 13.82 ശതമാനമായാണ് കുറഞ്ഞത്. ആകെ 246 പേർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയതിൽ 34 പേർക്ക് രോഗം സ്ഥിരീകരിച്ചു. 242 പേർ വീടുകളിലും 22 പേർ ആശുപത്രികൾ, സി.എഫ്.ടി.സികൾ എന്നിവിടങ്ങളിലും ചികിത്സയിൽ കഴിയുകയാണ്. 34 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. പഞ്ചായത്തുമായി ബന്ധപ്പെടാവുന്ന പ്രധാന നമ്പരുകൾ- 9400660900 (പ്രസിഡന്റ്), 9496041715 (സെക്രട്ടറി). ജനകീയ ഹോട്ടലുമായി ബന്ധപ്പെടേണ്ട നമ്പർ - 8848779824.