കൊട്ടിയം: കൊവിഡ് ബാധിതർക്കും കിടപ്പുരോഗികൾക്കും സഹായമെത്തിച്ച് ആർദ്രം ചാരിറ്റബിൾ സൊസൈറ്റിയുടെ വാളണ്ടിയർമാർ. ആർദ്രം മയ്യനാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് ബാധിതർക്ക് ഭക്ഷണം എത്തിക്കുകയും കിടപ്പുരോഗികൾക്ക് വാട്ടർ ബെഡ് ലഭ്യമാക്കുകയുംചെയ്തു. മയ്യനാട് താമസിക്കുന്ന കിടപ്പുരോഗിയായ വയോധികന് ശാരീരിക ബുദ്ധിമുട്ടനുഭവപ്പെട്ടതോടെ ആർദ്രം വാളണ്ടിയർമാരായ സച്ചിൻ ദാസ്, സുർജിത്ത് സുനിൽ, നിതിൻ ഇമ്മാനുവൽ എന്നിവർ ചേർന്ന് മയ്യനാട് സി.എച്ച്.സിയിലെത്തിച്ച് കൊവിഡ് പരിശോധ നടത്തി. ആർദ്രം മയ്യനാട് മേഖലാ സെക്രട്ടറി ടി. സുരേഷ് ബാബു, പ്രസിഡന്റ് അനിൽകുമാർ, മണിലാൽ, രാജേഷ് രാജു എന്നിവരാണ് സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.