sasikumar-prathi
പടം

കുളത്തൂപ്പുഴ: ഒന്നര ലിറ്റർ വ്യാജ ചാരായവുമായി ഒരാൾ അറസ്റ്റിൽ. പഞ്ചായത്തിൽ പൂമ്പാറ ഇ.എസ്.എം കോളനിയിൽ ബ്ലോക്ക് നം. 46 ൽ ശശികുമാർ(69)​ ആണ് കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ ഭാര്യയുടെ വകയായുള്ള വീടിന്റെ അടുക്കളയുടെ സ്ലാബിലനടിയിൽ നിന്നാണ് വ്യാജ ചാരായവും ചാരായ നിർമ്മാണത്തിനായി കരുതിയ ചാക്കിൽ പൊതിഞ്ഞ 6 കിലോ ശർക്കരയും പൊലീസ് പിടിച്ചെടുത്തത്.