kottiyam-photo
കൊട്ടിയം ഡോൺ ബോസ്കോ കോളേജിൽ സജ്ജമാക്കിയ തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെ ഡൊമിസിലിയറി കെയർ സെന്റ് പ്രസിഡന്റ് എൽ. ജലജകുമാരി ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: തൃക്കോവിൽവട്ടം പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊട്ടിയം ഡോൺ ബോസ്കോ കോളേജിൽ സജ്ജമാക്കിയ ഡൊമിസിലിയറി കെയർ സെന്റർ പഞ്ചായത്ത് പ്രസിഡന്റ് എൽ. ജലജകുമാരി ഉദ്ഘാടനം ചെയ്തു. 75 കിടക്കകളാണ് കേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളത്.

വൈസ് പ്രസിഡന്റ് ആർ. സതീഷ് കുമാർ, ബി. ഷീബ, അലിയാരുകുട്ടി, എ. ഷാനിബ, ബ്ലോക്ക് ക്ഷേമകാര്യ ചെയർമാൻ സജീവ്, മെമ്പർമാരായ വിലാസിനി, ശിവകുമാർ, വസന്തകുമാരി സജാത്, മെഡിക്കൽ ഓഫീസർ ഡോ. നിസ, ഹെൽത്ത് ഇൻസ്പെകടർ സജീവ്, ബ്ലോക്ക് സെക്രട്ടറി ജോർജ് അലോഷ്യസ്, പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ, നോഡൽ ഓഫിസർ രതികുമാരി തുടങ്ങിയവർ പങ്കെടുത്തു