കൊ​ല്ലം: ഗു​രു​ധർ​മ്മ പ്ര​ചാര​ണ​സം​ഘം കേ​ന്ദ്ര​സ​മി​തി അം​ഗ​വും പു​ന​ലൂർ താ​ലൂ​ക്ക് വൈ​സ് പ്ര​സി​ഡന്റും കാ​രാ​ട്ടേ മാ​സ്​റ്റ​റും ഗു​രു​ദേ​വ സ​ന്ദേ​ശ പ്ര​ചാ​രക​നു​മാ​യി​രു​ന്ന കാര്യറ രാജീവിന്റെ നിര്യാണത്തിൽ സം​ഘം സം​സ്ഥാ​ന​ നേ​തൃ​യോ​ഗം അ​നു​ശോചി​ച്ചു. യോഗത്തിൽ സം​ഘം സം​സ്ഥാ​ന ചെ​യർ​മാൻ എ​ഴു​കോൺ രാ​ജ്​​മോ​ഹൻ അ​ദ്ധ്യ​ക്ഷനായി. സെ​ക്ര​ട്ട​റി ബി. സ്വാ​മി​നാ​ഥൻ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. വ​നി​താ വി​ഭാ​ഗം കൺ​വീ​നർ ശാ​ന്തി​നി​ കു​മാ​രൻ, ഓ​ട​നാ​വ​ട്ടം എം. ഹ​രി​ന്ദ്രൻ, ഇ​ട​മൺ ര​തീ സു​രേ​ഷ്, ഉ​മാ​ദേ​വീ, പു​തു​ക്കാ​ട്ടിൽ വി​ജ​യൻ എ​ന്നി​വർ സം​സാ​രി​ച്ചു.