തൊടിയൂർ: വള്ളിക്കാവ് അമൃത എൻജിനിയറിംഗ് കോളേജ് ബോയ്സ് ഹോസ്റ്റൽ ശിവം ബ്ലോക്കിൽ തൊടിയൂർ ഗ്രാമ പഞ്ചായത്തിന്റെ ഡൊമിസിലിയറി കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സലീം മണ്ണേൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ശ്രീകല,
സി.ഒ. കണ്ണൻ, ഷബ്ന ജവാദ് എന്നിവർ പങ്കെടുത്തു. 100 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. വീടുകളിൽ സൗകര്യമില്ലാത്ത കൊവിഡ് രോഗികൾക്ക് ഭക്ഷണം ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി ജി. രാധാകൃഷ്ണൻ അറിയിച്ചു.