as
ട്രിവാൻഡ്രം മെട്രോപൊളിസ്‌ റോട്ടറി ക്ലബും യംഗ്‌ ഇന്ത്യൻസ്‌ ട്രിവാൻഡ്രവും ചേർന്ന് ഒരുക്കിയ ലോക്ക്ഡൗൺ ആശ്വാസ കിറ്റുകളുടെ വിതരണോദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റ് കല്ലുന്താഴം കൗൺസിലർ സാബുവിന് കൈമാറി നിർവഹിക്കുന്നു. നിയുക്ത എം.എൽ.എ എം. നൗഷാദ് സമീപം

കൊല്ലം: രണ്ടാം കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാനായി പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ പ്രതിസന്ധിയിലായ കൊല്ലത്തുകാർക്ക് ട്രിവാൻഡ്രം മെട്രോപൊളിസ്‌ റോട്ടറി ക്ലബും യംഗ്‌ ഇന്ത്യൻസ്‌ ട്രിവാൻഡ്രവും മറ്റ് സുമനസുകളും ചേർന്ന് അരി അടക്കമുള്ള പലവ്യഞ്ജനങ്ങളും പച്ചക്കറിയും അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു. കൊല്ലം നഗരപരിധിയിലെ തിരഞ്ഞെടുത്ത ഡിവിഷനുകളിലായിരുന്നു കിറ്റ് വിതരണം.

എം. നൗഷാദ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ മേയർ പ്രസന്ന ഏണസ്റ്റ് കല്ലുന്താഴം കൗൺസിലർ സാബുവിന് കിറ്റ് കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരംസമിതി അദ്ധ്യക്ഷരായ എസ്. ഗീതാകുമാരി, ജി. ഉദയകുമാർ, ട്രിവാൻഡ്രം മെട്രോപൊളിസ്‌ റോട്ടറി ക്ലബ് വൈസ്‌ പ്രസിഡന്റ്‌ എൽ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.