തൊടിയൂർ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. തൊടിയൂർ ഇടക്കുളങ്ങര പെരുമ്പള്ളി തെക്കതിൽ ഇബ്രാഹിം കുട്ടിയാണ് (70) മരിച്ചത്. ഒരാഴ്ചയായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എസ്.വൈ.എസ് പ്രവർത്തകർ പാലോലിക്കുളങ്ങര ജമാ അത്ത് പള്ളിയിൽ കബറടക്കം നടത്തി. ഭാര്യ: അസുമാബീവി. മക്കൾ: ഫസീല, ഫസൽ, ഫൗസിയ. മരുമക്കൾ: സലീം, ഷിബില, നജീം.