guruji
ശ്രീ ശ്രീ രവിശങ്കറിന്റെ ജന്മദിനത്തിൽ വീട്ടുവളപ്പിൽ വൃക്ഷത്തൈ നട്ട് ജില്ലാതല ഉദ്ഘാടനം നിയുക്ത എം.എൽ.എ കോവൂർ കുഞ്ഞുമോൻ നിർവഹിക്കുന്നു.

പടിഞ്ഞാറേകല്ലട: ആത്മീയാചാര്യൻ ശ്രീ ശ്രീ രവിശങ്കറിന്റെ 65-ാം ജന്മദിനത്തിന്റെ ഭാഗമായി പതിനായിരം വീടുകളിൽ ഫല വൃക്ഷത്തൈകൾ നടുന്നതിന്റെ ജില്ലാതല ഉദ്ഘാടനം വീട്ടുവളപ്പിൽ വൃക്ഷത്തൈ നട്ട് നിയുക്ത എം.എൽ.എ കോവൂർ കുഞ്ഞുമോൻ നിർവഹിച്ചു.കൊവിഡ് സാഹചര്യത്തിൽ ജന്മദിനാഘോഷങ്ങൾ നാടെങ്ങും ഒഴിവാക്കിയിരുന്നു. ജില്ലാ ഭാരവാഹി അനിൽ തോപ്പിൽ, ഉഷസ് എന്നിവർ പങ്കെടുത്തു.