a
സേവാഭാരതി എഴുകോൺ ഓഫീസിൻ്റെ ഉദ്ഘാടനം സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡോക്ടർ എൻ.എൻ.മുരളി നിർവ്വഹിക്കുന്നു

എഴുകോൺ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സേവാഭാരതിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓഫീസും ആംബുലൻസ് സർവീസും എഴുകോണിൽ ആരംഭിച്ചു. സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡോ. എൻ.എൻ.മുരളി ഉദ്ഘാടനം ചെയ്തു. ആംബുലൻസ് സർവീസിന്റെ താക്കോൽ ദാനം ആർ.എസ്.എസ് ജില്ലാ പ്രചാർ പ്രമുഖ് ആർ.വേണു എഴുകോൺ മണ്ഡലം കാര്യവാഹ് ആർ.വൈ.രഞ്ജിത്തിന് നൽകി ഉദ്ഘാടനം ചെയ്തു. സേവാഭാരതിക്ക് വേണ്ട ക്ലീനിംഗ് ഉപകരണങ്ങൾ ബി.ജെ.പി കൊട്ടാരക്കര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം.ശ്രീനിവാസനിൽ നിന്ന് മണ്ഡലം കാര്യവാഹ് രഞ്ജിത്ത് ഏറ്റുവാങ്ങി. ചടങ്ങിൽ സേവാഭാരതി ജില്ലാ സെക്രട്ടറി സജികുമാർ, ഖണ്ഡ് ശാരീരിക് ശിക്ഷൺപ്രമുഖ് എസ് .സുമരാജ്, ഖണ്ഡ് പ്രചാർ പ്രമുഖ് ആർ.ബിജുരാജ്, ബി.ജെ.പി നിയോചക മണ്ഡലം സമിതി അംഗം ആർ. ടി. സുജിത്ത്‌, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് സാബു, സേവാഭാരതി പഞ്ചായത്ത് സെക്രട്ടറി മനു, മണ്ഡലം സഹകാര്യവാഹ്‌ എം.പി. അഖിൽ, മണ്ഡലം ശാരീരിക് പ്രമുഖ് ആദർശ്, സേവാഭാരതി അംഗങ്ങളായ വിഷ്ണു, റെട്ടിൻ എന്നിവർ പങ്കെടുത്തു. ഹെൽപ്പ് ലൈൻ : 9567608036, 9995634221.