പത്തനാപുരം :കൊവിഡ് ബാധിതരായ കാൻസർ രോഗികളെ സഹായിക്കുന്നതിനായി ജീവനം കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. മരുന്ന് വിതരണം ഭക്ഷ്യ കിറ്റ് വിതരണം - മാസ്ക് സാനിറ്റൈസർ വിതരണം, ചികിത്സയെ സംബന്ധിച്ചുള്ള സംശയ നിവാരണം, ഓങ്കോള്ജിസ്റ്റിന്റെ ഓൺലൈൻ സേവനം എന്നിവയാണ് ഹെൽപ്പ് ഡെസ്കിൽ നിന്ന് പ്രധാനമായും ലഭിക്കുന്ന സേവനങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് 9961409974 .