തഴവ: സംസ്ഥാന സർക്കാരിന്റെ വാക്സിൻ ചലഞ്ചിലേക്ക് തഴവ ഗ്രാമ പഞ്ചായത്ത് 25 ലക്ഷം രൂപ നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. സദാശിവൻ ജില്ലാ കളക്ടർ ബി.അബ്ദുൾ നാസറിന് ചെക്ക് കൈമാറി. വൈസ് പ്രസിഡന്റ് ആർ. ഷൈലജ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. ബിജു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി മണികണ്ഠൻ, സെക്രട്ടറി വി. മനോജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.