കരുനാഗപ്പള്ളി: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം നടത്തി എ.ഐ.വൈ.എഫ് പ്രവർത്തകർ മാതൃകയായി. കല്ലേലിഭാഗം ബിജു ഭവനത്തിൽ യേശുദാസിന്റെ (68) മൃതദേഹമാണ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്കരിച്ചത്. തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യേശുദാസ് മരിച്ചത്. യൂത്ത് വാളണ്ടിയർമാരായ എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ജഗത് ജീവൻ ലാലി, എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി യു. കണ്ണൻ, നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പടിപ്പുര ലത്തീഫ്, സി. ബിനു, സുകു എന്നിവർ നേതൃത്വം നൽകി.