പുനലൂർ: ലോക്ക് ഡൗണിൽ നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും പച്ചക്കറിയും നൽകി തെന്മലയിലെ ജനമൈത്രി പൊലീസ് മാതൃകയായി. തെന്മല സി.ഐ റിച്ചാർഡ് വർഗീസ്, എസ്.ഐ ശാലു തുടങ്ങിയവരുടെ നേതൃത്വത്തിൽ ചേനഗിരി, ഒറ്റയ്ക്കൽ, ഉറുകുന്ന് തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്കാണ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തത്. ഉറുകുന്ന് മലവേടർ കോളനി, ആനപെട്ടകോങ്കൽ നാല് സെന്റ് കോളനി തുടങ്ങിയ സ്ഥലങ്ങളിൽ കിറ്റുകൾ വിതരണം ചെയ്യും.