കുന്നിക്കോട് : ഈ മഹാമാരികാലത്തും കരുതലിന്റെ സാന്ത്വന സ്പർശവുമായി ഡി.വൈ.എഫ്.ഐ കുന്നിക്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹവണ്ടി പ്രവർത്തനം ആരംഭിച്ചു. സി.പി.എം കുന്നിക്കോട് ഏരിയ കമ്മിറ്റി സെക്രട്ടറി എസ്.മുഹമ്മദ് അസ്‌ലം ഫ്ലാഗ് ഒഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
കൊവിഡ് രോഗികൾക്ക് ആശുപത്രികളിൽ ചികിത്സക്ക് പോകാനും എന്താവശ്യത്തിനും 24 മണിക്കൂറും സജ്ജമാണ് സ്നേഹവണ്ടി. സ്നേഹവണ്ടിക്ക് ആവശ്യമായ വാഹനം കമാലുദീനാണ് സംഭാവന നൽകിയത്.
ഫ്ലാഗ് ഒഫ് ചടങ്ങിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗം സി.സജീവൻ, എൽ.സി.സെക്രട്ടറി വി.ജെ.റിയാസ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എ.എ.വാഹിദ്, അനീസ്, അഖിൽ, അൻവർ, ഹരികൃഷ്ണൻ, അൻവർഷാ, റഫീഖ് എന്നിവർ സംസാരിച്ചു. സ്നേഹവണ്ടിയുടെ സേവനം ആവശ്യം വന്നാൽ വിളിക്കേണ്ട ഫോൺ നമ്പർ : 7510337370