charitable-truest
കൊട്ടാരക്കര ആർ. ബാലകൃഷ്ണപിള്ള ട്രസ്റ്റിന്റെ നേതൃത്വത്തിൽ കൊവിഡ് രോഗികൾക്കും രോഗബാധിതരുടെ വീട്ടുകാർക്കുമായി ഏർപ്പെടുത്തിയ സൗജന്യ യാത്രാ വാഹനത്തിന്റെ ഉദ്ഘാടനം നിയുക്ത എം.എൽ.എ കെ.ബി. ഗണേശ് കുമാർ നിർവഹിക്കുന്നു

കൊട്ടാരക്കര : കൊട്ടാരക്കര ആർ. ബാലകൃഷ്ണപിള്ള ട്രസ്റ്റിന്റെ നേതൃത്വത്തിൽ കൊവിഡ് രോഗികൾക്കും രോഗബാധിതരുടെ വീട്ടുകാർക്കുമായി സൗജന്യ യാത്രാ വാഹനമായ 'കൊവിഡ് സാന്ത്വനം' നിരത്തിലിറങ്ങി. ലോക് ഡൗൺ കാലയളവിൽ മരുന്നോ അവശ്യസാധനങ്ങളോ വേണ്ടവർക്ക് കൊവിഡ് സാന്ത്വനത്തിന്റെ സേവനം ലഭിക്കും. കൊവിഡ് പരിശോധനയ്ക്കും ആശുപത്രിയിൽ പോകുന്നതുമടക്കം പൂർണമായും സൗജന്യ യാത്രയ്ക്കുള്ള സംവിധാനമാണൊരുക്കുന്നത്. കൊവിഡ് സാന്ത്വനം വാഹനത്തിന്റെ ഉദ്ഘാടനം നിയുക്ത എം.എൽ.എ കെ.ബി. ഗണേശ് കുമാർ നിർവഹിച്ചു. കൊട്ടാരക്കര നഗരസഭാ ചെയർമാൻ എ. ഷാജുവിന് താക്കോൽ കൈമാറി. സേവനം ആവശ്യമുള്ളവർ അദ്ദേഹത്തെ ബന്ധപ്പെടണം. ഫോൺ: 9747204749.