എഴുകോൺ: എഴുകോൺ പഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ജനകീയ അടുക്കളയുടെ പ്രവർത്തന ഫണ്ടിലേക്ക് എഴുകോൺ കാർഷിക വികസന സഹകരണ സംഘം പതിനായിരം രൂപ സംഭാവന നൽകി. സംഘം പ്രസിഡന്റ് ബിജു ഫിലിപ്പ് എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രതീഷ് കിളിത്തട്ടിലിന് തുക കൈമാറി. പഞ്ചായത്ത് സെക്രട്ടറി ഫ്ലോസിലാസ്, വൈസ് പ്രസിഡന്റ് ആതിര ജോൺസൺ, പഞ്ചായത്ത് അംഗങ്ങളായ കെ.ആർ. ഉല്ലാസ്, ആർ.എസ്. ശ്രുതി, മഞ്ചുരാജ്, നോഡൽ ഓഫീസർ സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.