കൊല്ലം: കെ.എസ്.ആർ.ടി.സി ആരോഗ്യ പ്രവർത്തകർക്ക് മാത്രമായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് സർവീസുകൾ ആരംഭിച്ചു. ആരോഗ്യ പ്രവർത്തകർക്ക് ആശുപത്രികളിലെത്താനും തിരിച്ച് മടങ്ങാനും കഴിയുന്ന തരത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ആശുപത്രി ജീവനക്കാരെ മാത്രമേ ബസിൽ കയറ്റുകയുള്ളു. ഇവർ ആശുപത്രികളിലെ തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം.
സർവീസുകളും സമയവും
1. രാവിലെ 5.30ന് കൊല്ലം, ചവറ ശങ്കരമംഗലം, ശാസ്താംകോട്ട ഭരണിക്കാവ്, രാവിലെ 8ന് തിരിച്ച് കൊല്ലത്തേക്ക്, വൈകിട്ട് 4ന് വീണ്ടും ഭരണിക്കാവിലേക്ക്. വൈകിട്ട് 6ന് കൊല്ലത്തേക്ക്
2. രാവിലെ 6ന് കരുനാഗപ്പള്ളി- തിരുവനന്തപുരം മെഡിക്കൽ കോളേജ്, 8.30ന് തിരിച്ച് കരുനാഗപ്പള്ളി. വൈകിട്ട് 4ന് തിരുവനന്തപുരം മെഡിക്കൽ കോളേജ്. സന്ധ്യയ്ക്ക് കരുനാഗപ്പള്ളി
3. രാവിലെ 6.30ന് കൊട്ടാരക്കര, കൊല്ലം. 8ന് കൊട്ടാരക്കര. വൈകിട്ട് 4ന് കൊല്ലം, 6ന് കൊട്ടാരക്കര
4. രാവിലെ 6ന് ചാത്തന്നൂർ, പരവൂർ, കൊല്ലം. 8ന് പരവൂർ ചാത്തന്നൂർ. 4ന് പരവൂർ, കൊല്ലം, 6ന് പരവൂർ, ചാത്തന്നൂർ
5. രാവിലെ 6ന് ചടയമംഗലം, പാരിപ്പള്ളി മെഡിക്കൽ കോളേജ്, 8ന് ചടയമംഗലം, 4ന് പാരിപ്പള്ളി മെഡിക്കൽ കോളേജ്, 6ന് ചടയമംഗലം
6.രാവിലെ 6.30ന് കൊട്ടാരക്കര- പാരിപ്പള്ളി മെഡിക്കൽ കോളേജ്, 8ന് കൊട്ടാരക്കര, 4ന് പാരിപ്പള്ളി മെഡിക്കൽ കോളേജ്, 6ന് കൊട്ടാരക്കര.