പരവൂർ: പിറന്നാൾ സമ്മാനം മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഒൻപതുവയസുകാരൻ.
തെക്കുംഭാഗം കുട്ടൂർ പാലത്തിനു സമീപം ചേട്ടിയാൻവിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സജിയുടെ മകൻ മുഹമ്മദ് സലിദാണ് പിറന്നാൾ സമ്മാനമായി കിട്ടിയ 803 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ പരവൂർ ജനമൈത്രി പൊലീസ് ഇൻസ്‌പെക്ടർ സംജിത് ഖാനെ ഏൽപ്പിച്ചത്. പൊതുപ്രവർത്തകനായ അൻഷാദാണ് മുഹമ്മദ് സലിദുമായി സ്റ്റേഷനിലെത്തിയത്.