കൊല്ലം: കടപ്പാക്കട ശങ്കേഴ്സ് ആശുപത്രിക്ക് സമീപം അഞ്ജലി റോഡ് ത്രിവേണിയിൽ റിട്ട. പ്രൊഫസർ എം.ആർ. സരസ്വതി (82) നിര്യാതയായി. ദീർഘകാലം കൊല്ലം എസ്.എൻ വനിതാകോളേജിലും ചെമ്പഴന്തി എസ്.എൻ കോളേജിലും പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയായിരുന്നു. പരേതരായ വർക്കല നെടുങ്കണ്ട മാധവൻ മാനേജരുടെയും (റിട്ട. ഹെഡ്മാസ്റ്റർ, കണിച്ചുകുളങ്ങര, നീരാവിൽ, ആലുവ ഹൈസ്കൂളുകൾ) കൊല്ലം നീലാംതോട്ടം കണ്ടത്തിൽ രുക്മിണിയുടെയും മകളാണ്. എസ്.എൻ വനിതാ സമിതി, ഡിസ്ട്രിക്ട് വിമെൻസ് കൗൺസിൽ, റിട്ട. ടീച്ചേഴ്സ് അസോസിയേഷൻ എന്നിവയുടെ അദ്ധ്യക്ഷ പദവി അലങ്കരിച്ചിട്ടുണ്ട്. ഭർത്താവ്: റിട്ട. പ്രൊഫസർ എൻ. പ്രഭാകരൻ (തിരുവനന്തപുരം ഗവ. വിമൻസ് കോളേജ്, ആറ്റിങ്ങൽ ഗവ. കോളേജ്). മകൻ: ഡോ.ജെം (സർജിക്കൽ ഓങ്കോളജിസ്റ്റ്, എറണാകുളം ആസ്റ്റർ മെഡിസിറ്റി). മരുമകൾ: നിമ്മി.