ration

കൊല്ലം: കൊവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം പട്ടിണിയിലായ മത്സ്യത്തൊഴിലാളികൾക്ക് ധനസഹായവും സൗജന്യ റേഷനും അനുവദിക്കണമെന്ന് കേരള ഫിഷ് ആൻഡ് മീറ്റ് വർക്കേഴ്സ് യൂണിയൻ, കേരള സ്റ്റേറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സംയുക്ത യോഗം ആവശ്യപ്പെട്ടു.

ഹാർബറുകൾ അടിയന്തരമായി തുറന്ന് തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഒരുക്കണം. മത്സ്യത്തൊലാളികളുടെ മുഴുവൻ കടങ്ങളും എഴുതി തള്ളണം. പെട്രോൾ - ഡീസൽ വില വർദ്ധനവ് പിൻവലിക്കണം. തുടങ്ങിയ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു. സംയുക്ത യൂണിയൻ ജില്ലാ പ്രസിഡന്റ് തട്ടാരേത്ത് രവി അദ്ധ്യക്ഷനായി.