ചവറ: ബ്ലോക്ക് പരിധിയിലെ ആദ്യ ഡോമിസിലിയറി കൊവിഡ് കെയർ സെന്റർ തെക്കുംഭാഗം പഞ്ചായത്തിലെ ഗവ.യു. പി. എസിൽ പ്രവർത്തനം ആരംഭിച്ചു. എൻ. കെ. പ്രേമചന്ദൻ എം. പി. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. നിയുക്ത എം.എൽ.എ ഡോ. സുജിത് വിജയൻ പിള്ള മുഖ്യ അതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് വിമൽരാജ്, ഷാജി എസ്. പള്ളിപ്പാടാൻ, പ്രഭാകരൻ പിള്ള, സജുമോൻ, അപർണ, സന്ധ്യ മോൾ, മീന, ബേബി മഞ്ജു, ഉണ്ണികൃഷ്ണ പിള്ള, പ്രദീപ്,സിന്ധു,മായ, സീതാ ലക്ഷ്മി, സി. ആർ. സുരേഷ്, പി. മഞ്ജു എന്നിവർ പങ്കെടുത്തു.