colectar-
മുഖ്യമന്ത്രിയുടെ കൊവിഡ് വാക്‌സിനേഷൻ ചലഞ്ചിലേക്ക് പെരുമ്പുഴ ഗ്രാമോദ്ധാരണ സർവീസ് സഹകരണ ബാങ്ക് നൽകുന്ന തുക സെക്രട്ടറി എസ്. മണികണ്ഠൻ പിള്ള, ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ പി. സുദർശനൻ പിള്ള, വി. ശ്രീധരൻ പിള്ള എന്നിവർ ചേർന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിന് ചെക്ക് കൈമാറുന്നു

കൊല്ലം : മുഖ്യമന്ത്രിയുടെ കൊവിഡ് വാക്‌സിനേഷൻ ചലഞ്ചിലേക്ക് പെരുമ്പുഴ ഗ്രാമോദ്ധാരണ സർവീസ് സഹകരണ ബാങ്ക് 1060000 രൂപ നൽകി. ബാങ്കിന്റെ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപയും ജീവനക്കാരുടെ 2 ദിവസത്തെ ശമ്പളവും ഡയറക്ടർ ബോർഡ് അംഗങ്ങളുടെ വിഹിതവും ചേർത്താണ് തുക നൽകിയത്. ബാങ്ക് സെക്രട്ടറി എസ്. മണികണ്ഠൻ പിള്ള, ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ പി. സുദർശനൻ പിള്ള, വി. ശ്രീധരൻ പിള്ള എന്നിവർ ചേർന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിന് ചെക്ക് കൈമാറി. കഴിഞ്ഞ കൊവിഡ് പ്രതിസന്ധിയിലും ബാങ്ക് 22, 50, 000 രൂപ നൽകിയിരുന്നു.