കൊല്ലം: ജില്ലയിലെ സ്വകാര്യ - സഹകരണ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്ക് അമിത തുക ഈടാക്കുന്നത് അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ. ലഭ്യമായ സേവനങ്ങളും നിരക്കുകളും
പ്രദർശിപ്പിക്കണം. ആശുപത്രികളുടെ വെബ്‌സൈറ്റിലും വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണം. അമിതതുക ഈടാക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ഈടാക്കിയ നിരക്കിന്റെ പത്തുമടങ്ങിന് തുല്യമായ പിഴ ചുമത്തും. പി.പി.ഇ കിറ്റുകൾ, പൾസ് ഒക്‌സിമീറ്ററുകൾ, മാസ്‌കുകൾ, പോർട്ടബിൾ ഓക്‌സിജൻ സിലിണ്ടറുകൾ തുടങ്ങിയവയ്ക്ക് അമിതവില ഈടാക്കിയാലും കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു