c

കൊല്ലം : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം 6404​ാം വമ്പർ മയ്യനാട് വെസ്റ്റ് ശാഖയിൽ നിന്ന് കൊവിഡ് ബാധിതരുടെ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. ശാഖാ അതിർത്തിയിലെ കിഡ്‌നി രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള ധനസഹായവും കമ്മിറ്റി അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ നൽകിയെന്ന് പ്രസിഡന്റ് പുഷ്പകുമാർ,​ സെക്രട്ടറി ബാബുരാജൻ എന്നിവർ അറിയിച്ചു.