balagopal
കൊട്ടാരക്കര റോട്ടറി ക്ലബ് കെയർ കൊട്ടാരക്കര പദ്ധതിക്ക് മെഡിക്കൽ ഉപകരണങ്ങളും കൊവിഡ് വാക്സിൻ ചലഞ്ചിലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്കും കെ.എൻ. ബാലഗോപാലിന് കൈമാറുന്നു.

കൊട്ടാരക്കര: കൊട്ടാരക്കര റോട്ടറി ക്ളബ് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയുക്ത എം.എൽ.എ കെ.എൻ.ബാലഗോപാൽ പ്രഖ്യാപിച്ച കെയർ കൊട്ടാരക്കര പദ്ധതിയിലേക്ക് ആരോഗ്യ സുരക്ഷാ ഉപകരണങ്ങളും മുഖ്യമന്ത്രിയുടെ കൊവിഡ് ചലഞ്ചിലേക്ക് ഒരു ലക്ഷം രൂപയും സംഭാവന ചെയ്തു. ഉപകരണങ്ങളും ഒരു ലക്ഷം രൂപയുടെ ചെക്കും ക്ളബ് പ്രസിഡന്റ് മനുജോയി,സെക്രട്ടറി അഡ്വ. ഉഷസ്‌ കുമാർ എന്നിവർ ചേർന്ന് കെ.എൻ. ബാലഗോപാലിന് കൈമാറി. 100 പി.പി.ഇ കിറ്റുകളും ഇരുപത് പൾസ് ഓക്സീമീറ്ററുകളുമാണ് കെയർ കൊട്ടാരക്കര പദ്ധതിയിലേക്ക് നൽകിയത്. റോട്ടറി ഭാരവാഹികളായ അഡ്വ.കെ.അനിൽകുമാർ അമ്പലക്കര, ആർ.ശിവകുമാർ, ഡോ.അനിൽതര്യൻ, സോമനാഥൻ പിള്ള, ഉണ്ണികൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തു.