v

കൊല്ലം : മുഖ്യമന്ത്രിയുടെ കൊവിഡ് വാക്സിൻ ചലഞ്ചിലേക്ക് പഴങ്ങാലം സർവീസ് സഹകരണ ബാങ്ക് 4,41,625 രൂപ നൽകി. ബാങ്കിന്റെ വിഹിതമായ 4 ലക്ഷം രൂപയും ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളമായ 38,025 രൂപയും ഭരണസമിതി അംഗങ്ങളുടെ വിഹിതമായ 3600 രൂപയും ചേർത്താണ് ഇത്രയും തുക നൽകിയതെന്ന് പ്രസിഡന്റ് ആർ. സുരേഷ്,​ സെക്രട്ടറി പത്മ വി. സിംഗ് എന്നിവർ അറിയിച്ചു.