കൊല്ലം: കൊവിഡ് വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്തിലെ 14 വാർഡുകളിലും നിരീക്ഷണ സമിതികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ആർ.ആർ.ടികൾ വഴി എല്ലാ വാർഡുകളിലും മരുന്ന്, ഭക്ഷണം, അവശ്യ സാധനങ്ങൾ എന്നിവ എത്തിച്ച് നൽകുന്നുണ്ട്. കൊവിഡ് ടെസ്റ്റിന് പോകാനും രോഗികളെ സി.എഫ്.എൽ.ടി.സിയിലേക്ക് മാറ്റാനും വേണ്ട വാഹന സാകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം ആവശ്യമുള്ളവർക്കായി ജനകീയ ഹോട്ടൽ കാര്യക്ഷമമായി നടപ്പാക്കിയിട്ടുണ്ട്. അണുനശീകരണ പ്രവർത്തനങ്ങൾക്കായി ഹരിതസേന അംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി സെക്ടറൽ മജിസ്ട്രേറ്റ്, നോഡൽ ഓഫീസർ എന്നിവരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ കോൾ സെന്റർ / കൊവിഡ് വാർ റൂം എന്നിവ സജ്ജീകരിച്ചിട്ടുണ്ടെന്നും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഗ്രാമ പഞ്ചയാത്തുതല കോർ ടീം രൂപീകരിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ എസ്.കെ. ശ്രീജ, സെക്രട്ടറി ജെ. അജ്മൽ എന്നിവർ അറിയിച്ചു.