van
കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ കോട്ടവാസലിൽ കൊക്കയിലേക്ക് മറിഞ്ഞ മത്സ്യം കയറ്റിയെത്തിയ മിനി വാൻ

പുനലൂർ: കൊല്ലം - തിരുമംഗലം ദേശീയ പാതയിൽ മത്സ്യവുമായെത്തിയ വാഹനം മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. തമിഴ്നാട് മധുര സ്വദേശി പഴനി സ്വാമിക്കാൻ (48) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ മധുരയിൽ നിന്ന് തെന്മല ഭാഗത്തേക്ക് വളർത്ത് മത്സ്യം കയറ്റിയെത്തിയ മിനി വാൻ കോട്ടവാസൽ ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് സമീപത്തെത്തിയപ്പോൾ നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് മറിഞ്ഞു. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വാഴക്കുല കയറ്റിയെത്തിയ മറ്റൊരു വാൻ ഇടമൺ ശ്രീഷൺമുഖ ക്ഷേത്രത്തിന് സമീപത്തെ കൊടും വളവിൽ നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു.