കുന്നത്തൂർ : വ്യാജ ചാരായം നിർമ്മിച്ച് വില്പന നടത്തുന്നതിനിടയിൽ പോരുവഴി കമ്പലടിയിൽ മൂന്ന് പേർ പിടിയിൽ. പോരുവഴി കമ്പലടി മൂലശ്ശേരി കോളനിയിൽ മൂലശ്ശേരി വീട്ടിൽ മോഹനൻ (33), മൂലശ്ശേരി കോളനിയിൽ തെക്കേ ഇടപ്പുരയിൽ വീട്ടിൽ ഗോപി(62),മൂലശ്ശേരി കോളനിയിൽ പെരിഞ്ഞേരി വിളയിൽ വീട്ടിൽ ഷാഹിബ് (43) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതി മോഹനന്റെ വീട്ടിലെ കിടപ്പ് മുറിയിലാണ് വ്യാജ ചാരായം ഉണ്ടാക്കിയിരുന്നത്. ഇവരിൽ നിന്ന് ഒന്നര ലിറ്റർ വ്യാജ ചാരായവും 15 ലിറ്റർ കോടയും ശൂരനാട് പൊലീസ് പിടിച്ചെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു.