കൊട്ടാരക്കര: ലോക്ക് ഡൗണിൽവ്യാപികളെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി പാക്കേജ് അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായിഏകോപന സമിതി കൊട്ടാരക്കര മേഖലാ സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷത്തെ നീണ്ട ലോക്ക് ഡൗണിനുശേഷം വ്യാപാരികൾ കട ബാദ്ധ്യതയിൽ നിന്ന് കരകയറി വരുന്നതിനിടെയാണ് വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ലോണെടുത്തും
പണയം വച്ചും കടമെടുത്തുമാണ് മിക്ക വ്യാപാരികളും തൊഴിൽ നട
ത്തുന്നത്. ലോക്ക് ഡൗൺ മൂലം പലിശ അടയ്ക്കാനും വാടക നൽകാനും, നികുതി അടയ്ക്കാനും തൊഴിലാളികളെ സംരക്ഷിക്കാനും മിക്കവരും ബുദ്ധിമുട്ടുന്നു. ഇതു സംബന്ധിച്ച നിവേദനം സമിതി ഭാരവാഹികൾ നിയുക്ത എം.എൽ.എ കെ.എൻ.ബാലഗോപാലിന് സമർപ്പിച്ചു.