പത്തനാപുരം : പിറവന്തൂർ പഞ്ചായത്തിൽ പുന്നല നെല്ലിമുരുപ്പ് തോടിന്റെ വശത്തെ വലിയമൺതിട്ട ശക്തമായ മഴയിൽ ഇടിഞ്ഞുവീണ് തോട്ടിലെ ജലമൊഴുക്ക് നിലച്ചു. തുടർന്ന് സമീപത്തെ കൃഷി ഭൂമിയിലും റോഡിലും വെള്ളം കയറി. സ്ഥലം സന്ദർശിച്ച വാർഡ് മെമ്പർ പുന്നല ഉല്ലാസ് കുമാർ, റോഡ് നിർമ്മാണം പൂർത്തീകരിച്ച കോൺട്രാക്ടർ ഷാജഹാൻ ഇടക്കട എന്നിവർ കൊല്ലം ദുരന്തനിവാരണ അതോറിറ്റിയെയും പത്തനാപുരം തഹസിൽദാരെയും വിവരമറിയിച്ചു. തുടർന്ന് പത്തനാപുരം തഹസിൽദാരുടെ നിർദേശപ്രകാരം ജെ.സി.ബി എത്തിച്ചാണ് തോട്ടിലെ മണ്ണ് നീക്കം ചെയ്തത്.