f

കൊല്ലം : സിറ്റി പരിധിയിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള പൊലീസുദ്യോഗസ്ഥർ ലോക്ക് ഡൗണിലെ വാഹനപരിശോധന ശക്തമാക്കി. വിവിധ സ്‌പെഷ്യൽ യൂണിറ്റുകളിലെ ഉദ്യോഗസ്ഥരെയും ജില്ലയിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. പൊലീസുകാരെ സഹായിക്കാൻ സിവിൽ ഡിഫൻസ് വാളണ്ടിയർമാർ,​ ഹയർസെക്കൻഡറി തലത്തിലുള്ള എൻ.എസ്.എസ് വാളണ്ടിർമാർ,​ ജനമൈത്രി സന്നദ്ധ പ്രവർത്തകർ തുടങ്ങി 542 പേർ വിവിധ മേഖലകളിലായി സേവനരംഗത്തുണ്ട്.

രണ്ട് ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഗ്രാമ പ്രദേശങ്ങളിലും ഇടറോഡുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മാത്രം മാസ്‌ക് ധരിക്കാതിരുന്ന 133 പേർക്കെതിരെ പിഴ ഈടാക്കുകയും 470 പേർക്ക് നോട്ടീസ് നൽകുകയും ചെയ്തു. സാമൂഹ്യ അകലം പാലിക്കാതിരുന്ന 64 പേരിൽ നിന്ന് പിഴ ഈടാക്കി. 298 പേർക്ക് നോട്ടീസ് നൽകി.. കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് 18 കേസുകൾ രജിസ്റ്റർ ചെയ്തു. ലോക്ക്ഡൗൺ ലംഘനത്തിന് 9 വാഹനങ്ങൾ പിടിച്ചെടുത്തു.

അറുപതോളം മോട്ടോർ സൈക്കിൾ പട്രോളിംഗ് ഗ്രാമ പ്രദേശങ്ങളിലും ഇടറോഡുകളിലും ഏർപ്പെടുത്തിയിട്ടുണ്ട്.

സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ