pho
കരവാളൂർ പഞ്ചായത്തിലെ വെഞ്ചേമ്പിൽ പുരയിടത്തിൽ കണ്ടെത്തിയ അസ്ഥികൂടം..

പുനലൂർ: കരവാളൂർ പഞ്ചായത്തിലെ വെഞ്ചേമ്പിൽ ഒരു മാസത്തോളം പഴക്കം തോന്നിക്കുന്ന വൃദ്ധന്റെ അസ്ഥികൂടം കണ്ടെത്തി.വെഞ്ചാമ്പ് വെട്ടക്കോണത്തെ ഷെഡിൽ ഒറ്റക്ക് താമസിച്ചിരുന്ന ജോൺ (60)എന്നയാളുടെ അസ്ഥികൂടമാണെന്ന് പൊലീസ് സംശയിക്കുന്നു. ഇയാളെ ഒരു മാസമായി കാണാനില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഷെഡിൽ നിന്ന് ദൂരെ മാറി തലയോട്ടിയും വാരിയെല്ലും മറ്റും ചിതറി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. നാട്ടുകാരാണ് അസ്ഥികൂടം ആദ്യം കണ്ടത്.തുടർന്ന് വാർഡ് അംഗത്തെയും പൊലീസിനെയും വിവരം അറിയിച്ചു. ഇയാളുടെ സഹോദരങ്ങളെ വരുത്തിയ പൊലീസ് അസ്ഥികൂടത്തിന് സമീപത്ത് കണ്ട പാന്റ്സും കൈയിൽ ധരിച്ചിരുന്ന വളയും തല മുടിയും ജോണിന്റേതാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ഡി.എൻ.എ ടെസ്റ്റിന് പരിപ്പള്ളി മോഡിക്കൽ കോളേജിലേക്ക് അയച്ചു. പരിശോധന ഫലം പുറത്ത് വന്നാലെ അസ്ഥികൂടം ആരുടെതാണെന്ന് സ്ഥിരീകരിക്കാൻ കഴിയു എന്ന് പൊലീസ് അറിയിച്ചു.