പുനലൂർ: തെന്മല പരപ്പാർ അണക്കെട്ട് പ്രദേശം ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു. മൺസൂണിന് മുന്നോടിയായി ശക്തമായ മഴ തുടരുന്നതിനാലാണ് പരിശോധന നടത്തിയത്. കെ.ഐ.പി എക്സി. എൻജിനിയർ ടെസിമോന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഇന്നലെ ഉച്ചക്ക് 2 ഓടെ പരിശോധ നടത്തിയത്. അണക്കെട്ടിൻെറ ടോപ്പും സമീപ പ്രദേശങ്ങളും ഉദ്യോസ്ഥ സംഘം പരിശോധിച്ചു.