പുത്തൂർ: തോരാമഴയും കാറ്റും പുത്തൂർ മേഖലയിൽ വ്യാപക നാശംവിതച്ചു. രണ്ട് വീടുകൾ തകർന്നു. കുളക്കട അഞ്ചാം വാർഡിലെ രാജേഷിന്റെ വീടും കുളക്കട വെട്ടിക്കോട്ടുഭാഗം കൊച്ചുചെറുക്കന്റെ വീടുമാണ് ഭാഗികമായി തകർന്നത്. കൊച്ചുചെറുക്കന്റെ വീടിന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ താത്കാലിക മേൽക്കൂര തയ്യാറാക്കി നൽകി. പൊരീയ്ക്കൽ ഇടവട്ടത്ത് കുളങ്ങര ക്ഷേത്രത്തിന് സമീപത്ത് തോടിന്റെ സംരക്ഷണ ഭിത്തി തകർന്നു. ചെറുപൊയ്ക, എസ്.എൻ.പുരം, കുളക്കട, വെണ്ടാർ ഭാഗങ്ങളിൽ വ്യാപക കൃഷിനാശമുണ്ടായി.