കൊട്ടാരക്കര : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കൊട്ടാരക്കര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സേനയ്ക്ക് കൊവിഡ് പ്രതിരോധ കിറ്റ് വിതരണം ചെയ്തു. സോപ്പ്, സർജിക്കൽ മാസ്ക്, ഖാദി മാസ്ക്, മിനറൽ വാട്ടർ, സ്നാക്സ് എന്നിവയാണ് വിതരണം ചെയ്തത്. കൊല്ലം റൂറൽ ജില്ലയിലെ 17 പൊലീസ് പിക്കറ്റിംഗ് പോയിന്റുകളിലെ പൊലീസ് ഉദ്യോഗസ്ഥർക്കും സന്നദ്ധ പ്രവർത്തകർക്കും ഇവ വിതരണം ചെയ്തു. കൊട്ടാരക്കര പുലമൺ ട്രാഫിക് ഐലന്റിന് സമീപം നടന്ന ചടങ്ങ് നിയുക്ത എം.എൽ.എ കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര സി. ഐ അഭിലാഷ് ഡേവിഡിന് കൊവിഡ് സാമഗ്രികൾ കൈമാറി. താലൂക്ക് ചെയർമാൻ ദിനേഷ് മംഗലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കൊട്ടാരക്കര തഹസിൽദാർ ശ്രീകണ്ഠൻ നായർ, ട്രാഫിക് എസ്. ഐ മിഥുൻ, എസ്. ഐ മധുസൂദനൻ പിള്ള ഭാരവാഹികളായ സൈമൺ ബേബി,ശരത്ചന്ദ്ര ബാബു, പ്രശാന്ത് പുലമൺ എന്നിവർ നേതൃത്വം നൽകി.